കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത കുവൈത്തില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ ചികിത്സയിച്ചത് പുറമെ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചാണ് ചികിത്സ നടത്തിയതെന്നും കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അറബ് വംശജയാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗന്ദര്യ വര്‍ദ്ധന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് രാജ്യത്ത് ലൈസന്‍സില്ലാത്ത ഉപകരണങ്ങളാണെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്‍ത്രീക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Read also: പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച യുഎഇയില്‍ യോഗ്യരായ 98 ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഏകദേശം 400ല്‍ ഒതുങ്ങി. കൊവിഡ് മൂലം ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യം കൂടിയാണ് യുഎഇ.

കൊവിഡ് 19 സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് ലഘൂകരിച്ചിരുന്നു. അതേസമയം കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം.

യാത്രയ്ക്ക് മുമ്പ് പാലിക്കേണ്ട കാര്യങ്ങള്‍

  • പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുക. അടിയന്തര ഘട്ടത്തില്‍ മാത്രം യാത്ര ചെയ്യുക.
  •  പ്രായമായവര്‍, പ്രമേഹ രോഗികള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • നിര്‍ദ്ദേശിച്ച വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക.

യാത്രക്കിടെ ശ്രദ്ധിക്കേണ്ടവ

  • കൈകള്‍ പതിവായി കഴുകുക(സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുക)
  • മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
  • തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക.
  • അസുഖം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. 
  • യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

യാത്രയ്ക്ക് ശേഷം 

  • നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.