മനാമ: ബഹ്‌റൈനില്‍ പ്രവാസി വനിതയില്‍ നിന്ന് 12 സ്വദേശികള്‍ക്ക് കൊവിഡ് ബാധിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. 29 വയസ്സുള്ള സ്ത്രീയില്‍ നിന്നാണ് 12 ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് രോഗം പകര്‍ന്നത്. ഇവരില്‍ 11 പേരും പ്രവാസി സ്ത്രീയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.