മരണപ്പെട്ട യുവതി ഓസ്‍ട്രേലിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെട്ട കാറുകളിലൊന്നില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. 

മനാമ: ബഹ്റൈനില്‍ (Bahrain) രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദേശ വനിത മരിച്ചു. അംവാജ് ഐലന്റിന് (Amwaj Islands) സമീപമായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ (Three injured) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗത നിയമലംഘനമാണ് അപകടത്തിന് വഴിവെച്ചതാണ് റിപ്പോര്‍ട്ടുകള്‍.

മരണപ്പെട്ട യുവതി ഓസ്‍ട്രേലിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെട്ട കാറുകളിലൊന്നില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബഹ്റൈനി യുവതി ഓടിച്ചിരുന്ന മറ്റൊരു കാറുമായി ഈ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കാറുകളിലെയും ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ആബുലന്‍സ് സംഘമെത്തി ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കാറുകളിലൊന്ന് റോഡിലെ റെഡ് സിഗ്നല്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.