143813 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുത്ത ഇതേ ടിക്കറ്റ് ബിഗ് ടിക്കറ്റിന്റെ ഡ്രമ്മിലേക്ക് നിക്ഷേപിക്കപ്പെടുകയും മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ കോടീശ്വരനാകാനുള്ള അവസരവും ലഭിക്കുന്നു. 

അബുദാബി: മലയാളിയകളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 300,000 ദിര്‍ഹം (60 ലക്ഷം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മാസത്തിലെ അവസാര പ്രതിവാര നറുക്കെടുപ്പിലൂടെ റോയ് ജേക്കബാണ് സമ്മാനാര്‍ഹനായത്. 

ഏപ്രില്‍ മാസത്തിലെ നാലാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂട 300,000 ദിര്‍ഹം നേടിയ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ റോയ് മാത്യു വളരെയേറെ സന്തോഷത്തിലായിരുന്നു. 2017 മുതല്‍ റോയ്, സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ബിഗ് ടിക്കറ്റ് വാങ്ങുന്നതിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. 'എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നതിനായി ഞങ്ങള്‍ക്ക് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. എനിക്ക് കഴിയുന്നത്ര ആളുകളെ ബിഗ് ടിക്കറ്റ് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ചിലപ്പോള്‍ ഞങ്ങള്‍ ശേഖരിക്കുന്ന പണം കൊണ്ട് ആറ് ബിഗ് ടിക്കറ്റുകള്‍ വരെ ഒരു മാസം വാങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ അത് മൂന്നാകും. പ്രതിവാര നറുക്കെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഒരു മാസത്തില്‍ തന്നെ പല ആഴ്ചകളില്‍ ടിക്കറ്റ് വാങ്ങാന്‍ തുടങ്ങി. പ്രതിവാര നറുക്കെടുപ്പുകളിലൂടെ വിജയിക്കാനുള്ള അവസരങ്ങളേറുകയാണ്'- അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു.

'എല്ലാ പ്രവാസികളും ഒരു സംഘം സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനുള്ള പണം വീതിക്കണം. ഇതൊരു നിക്ഷേപമായി വേണം കണക്കാക്കാന്‍. നിങ്ങള്‍ക്ക് ഒരു മാസം മോശമാണെങ്കിലും അവസാനം നിങ്ങള്‍ക്ക് വിജയിക്കാനാകും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 143813 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുത്ത ഇതേ ടിക്കറ്റ് ബിഗ് ടിക്കറ്റിന്റെ ഡ്രമ്മിലേക്ക് നിക്ഷേപിക്കപ്പെടുകയും മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ കോടീശ്വരനാകാനുള്ള അവസരവും ലഭിക്കുന്നു. 

റോയി വിജയിച്ച പോലെ നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടണമെങ്കില്‍ ഉടന്‍ തന്നെ ഭാഗ്യം പരീക്ഷിക്കൂ. www.bigticket.ae to എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രതിവാര, പ്രതിമാസ നറുക്കെടുപ്പകളെ കുറിച്ചും ജീവിതം മാറ്റി മറിക്കുന്ന വന്‍തുകയുടെ സമ്മാനങ്ങളെ കുറിച്ചും അറിയൂ.

500,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മെയ് 1-8, നറുക്കെടുപ്പ് തീയതി- മെയ് 9 (തിങ്കളാഴ്ച)

പ്രമോഷന്‍ 2- മെയ് 9-മെയ് 16, നറുക്കെടുപ്പ് തീയതി- മെയ് 17 (ചൊവ്വാഴ്ച)

പ്രൊമോഷന്‍ 3 മെയ് 17-24, നറുക്കെടുപ്പ് തീയതി മെയ് 25 (ബുധനാഴ്ച)

പ്രൊമോഷന്‍ 4 മെയ് 25-31, നറുക്കെടുപ്പ് തീയതി ജൂണ്‍ ഒന്ന്(ബുധനാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.