കുവൈത്തിൽ ഏഴുവയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവ്. കുവൈത്തിലെ ഒരു വിദേശ സ്കൂളിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് ഏഴുവയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ സ്കൂളിൽ ഏഴുവയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യൻ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ചു. കുവൈത്തിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുവൈത്തിലെ ഒരു വിദേശ സ്കൂളിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് ഏഴുവയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സാൽമിയയിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് കേസ് കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു. കേസിലെ തെളിവുകളും അന്വേഷണ വിവരങ്ങളും പരിഗണിച്ചാണ് പ്രതിക്ക് പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത്. അതേസമയം, സംഭവം നടന്ന സ്കൂളിന്റെ പേരോ പ്രതിയുടെ കൃത്യമായ ദേശീയതയോ മറ്റ് വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.






