തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇതോടെ നടപടികള്‍ ഒഴിവാക്കാനായി ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനും ശ്രമിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ യുവതിയെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിലായി. അല്‍ ജൗഫിലായിരുന്നു സംഭവം. തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇതോടെ നടപടികള്‍ ഒഴിവാക്കാനായി ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനും ശ്രമിച്ചു. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്‍ത് നിയമ നടപടികള്‍ സ്വീകരിച്ചശേഷം തുടര്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read also: വാഹനവുമായി റോഡിലിറങ്ങി നിരവധി വാഹനങ്ങളില്‍ ഇടിച്ചു, ഒടുവില്‍ രക്ഷപ്പെടാന്‍ വെടിവെപ്പ്; യുവാവ് അറസ്റ്റില്‍

സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം; വന്‍തുകയുമായി പ്രവാസി യുവാവ് പിടിയില്‍
കുവൈത്ത് സിറ്റി: സ്‍ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവിനെ കുവൈത്തില്‍ അധികൃതര്‍ പിടികൂടി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം. വന്‍തുകയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ തോതിലുള്ള പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഇതിനോടകം 17 പ്രവാസികളെ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്‍തതായി ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. പള്ളികള്‍, കച്ചവട കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാണ്. പിടിയിലായ പ്രവാസികളില്‍ അധിക പേരും അറബ് രാജ്യങ്ങളിലെ പൗരന്മാരാണ്. ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ എമര്‍ജന്‍സി നമ്പറായ 112ലോ അല്ലെങ്കില്‍ 97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലോ അറിയിക്കണമെന്നാണ് നിര്‍ദേശം.