മുന്നൂറിലധികം കുപ്പി മദ്യവും ബിയർ ക്യാനുകളും ഇയാളുടെ  പക്കൽ നിന്നും കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്: ഒമാനിലെ അൽ വുസ്‍ത ഗവർണറേറ് പോലീസ് കമാൻഡ് മദ്യക്കടത്തുമായി ബന്ധപെട്ട കുറ്റങ്ങളുടെ പേരില്‍ പ്രവാസിയെ അറസ്റ്റ് ചെയ്‍തു. തന്റെ സ്വകാര്യ വാഹനത്തിൽ വിൽപ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

മുന്നൂറിലധികം കുപ്പി മദ്യവും ബിയർ ക്യാനുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇയാള്‍ക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.