ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി സൗദിയിൽ നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ബത്ഹയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിയാദ്: ഹൃദയാഘാതം മൂലം കർണാടക മംഗലാപുരം സ്വദേശി കല്ലടക അബ്ദുൽ സമദ് (60) നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ബത്ഹയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിയാദിൽ ലാൻഡ്രി ജീവനക്കാരനായിരുന്നു അബ്ദുൽ സമദ്. ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ ഷഹീദ് റിയാദിൽ എത്തിയിട്ടുണ്ട്. പിതാവ്: ഹസാനെ ബിയരി (പരേതൻ), മാതാവ്: ഐസുമ്മ (പരേത), ഭാര്യ: റുഖിയ, മക്കൾ: മുഹമ്മദ് ഷഹീദ്, മുഹമ്മദ് അഫ്രീദ്. കുടുംബത്തിെൻറ അഭ്യർത്ഥന പ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.
വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ഇസഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകുന്നു.


