റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ ജീസാനിൽ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പിൽ  ജിനുമോൻ (49) ബെയ്ഷ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ മരിച്ചത്. 

മൂന്നാഴ്‌ച മുമ്പ് ദർബ് ജനറൽ ആശുപത്രിയിലും പിന്നീട് ബെയ്ഷ് ജനറൽ ആശുപതിയിലും ചികിത്സയിലായിരുന്ന ഇദ്ദേഹം പിന്നീട് താമസ സ്ഥലത്ത് ക്വറൻറീനിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീണ്ടും ബെയ്ഷ്  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ദീർഘനാൾ ഖമീസ് മുശൈത്തിൽ ജോലി ചെയ്തിട്ടുള്ള ജിനുമോൻ നാലു മാസം മുമ്പാണ് ദർബിൽ പുതിയ വിസയിൽ  ജോലിക്കെത്തിയത്. ഭാര്യ: സോഫിയ. മൂന്നു കുട്ടികൾ ഉണ്ട്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കുമായി കോട്ടയം മൊയ്‌തീൻ, ഹനീഫ മുന്നിയൂർ,  ഷാജി പരപ്പനങ്ങാടി, മുജീബ് എന്നിവർ രംഗത്തുണ്ട്.