തൊഴിലുടമയുടെ പണം റിയൽ എസ്റ്റേറ്റും സ്വർണ്ണക്കട്ടികളും വാങ്ങാൻ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

കുവൈത്ത് സിറ്റി: കള്ളപ്പണം വെളപ്പിച്ച കേസിലൽ കുവൈത്തിൽ പ്രവാസിക്ക് വൻതുക പിഴ. സ്റ്റേറ്റിന് 25 ശതമാനം മൂലധനമുള്ള ഒരു പ്രധാന കമ്പനിയുടെ അക്കൗണ്ടിംഗ് യൂണിറ്റ് മേധാവിയെ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈജിപ്ഷ്യൻ പൗരനായ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും രണ്ട് ദശലക്ഷം ദിനാർ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 

തൊഴിലുടമയുടെ പണം റിയൽ എസ്റ്റേറ്റും സ്വർണ്ണക്കട്ടികളും വാങ്ങാൻ ഉപയോഗിച്ച് അവ വെളുപ്പിച്ചുവെന്നാണ് കേസ്. രണ്ടാമത്തെ പ്രതിയായ അമേരിക്കൻ പൗരനെ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. ഇയാൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയും ഒന്നാം പ്രതിയുമായി ചേർന്ന് കുറ്റകൃത്യത്തിൽ പങ്കാളിയാകുകയും ചെയ്തു.

Read Also -  കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും

മോഷണം പോയ തുകയുടെ അഞ്ച് ശതമാനം കമ്മീഷനായി ഇയാൾക്ക് ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ ഒന്നാം പ്രതിക്കെതിരെ ഒരു ദശലക്ഷം ദിനാറിൻ്റെ കള്ളപ്പണം വെളുപ്പിച്ചതിനാണ് കുറ്റം ചുമത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് കമ്പനിയിൽ നിന്ന് പണം ശേഖരിച്ച് വിവിധ രാജ്യങ്ങളിലേക്ക് മാറ്റുകയും ഫണ്ടിൻ്റെ നിയമവിരുദ്ധമായ ഉറവിടം മറയ്ക്കാൻ റിയൽ എസ്റ്റേറ്റ്, വാഹനങ്ങൾ, സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തുവെന്നും കേസ് ഫയലുകൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം