Asianet News MalayalamAsianet News Malayalam

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

fire broke out in workers residence  in Oman
Author
Muscat, First Published Aug 19, 2022, 11:07 PM IST

മസ്‌കറ്റ്: ഒമാനിലെ ദങ്ക് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡില്‍ തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞ ഉടന്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ മലയാളിയുടെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍ സൂക്ഷിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

മോഷ്ടാക്കളെ ഞായറാഴ്ച ജുവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജുവലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അല്‍ ഖുവൈറിലെ താമസസ്ഥലത്ത് നിന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇവര്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണെന്നാണ് സൂചന. 

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും മയക്കുമരുന്ന്; കസ്റ്റംസ് പിടികൂടിയത് 849 ലഹരി ഗുളികകള്‍

പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios