ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പാറമ്മൽ കൊടക്കാട്ടിൽ ഹൈദ്രോസ് (61) ആണ് മരിച്ചത്. ത്വാഇഫിൽനിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രോസ്, ഹാദിൽ ഹൈദ്രോസ്. ജിദ്ദയിലെ ജിദ്ഹാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ രംഗത്തുണ്ട്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു