കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് തിരികെയെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സലാല: പ്രവാസി മലയാളി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം ത്രിക്കരുവ കാഞ്ഞവേലി സ്വദേശി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണികൃഷ്ണൻ നായരെ (36) ആണ് സലാലയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടെയുള്ളവർ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് തിരികെയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറു വർഷമായി മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ബാങ്കിന്റെ അറ്റകുറ്റപണിക്കായി രണ്ടു മാസം മുമ്പാണ് സലാലയിലെത്തിയത്. അവിവാഹിതനാണ്. പിതാവ്: പരേതനായ ക്യഷ്ണൻ നായർ. മാതാവ്: വിജയമ്മ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


