കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.

സലാല: ചികിത്സക്ക് നാട്ടിൽ പോയ മലയാളി നിര്യാതനായി. കണ്ണൂർ സ്വദേശിയാണ് നിര്യാതനായത്. മയ്യിൽ കണ്ടക്കൈയിലെ വടക്കേടത്തിൽ അബ്ദുൽ കരീം (48) ആണ് മരിച്ചത്. അർബുദ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലേക്ക് തിരിച്ചത്. 15 വർഷമായി സലാല സെൻററിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ നസീമ. മക്കൾ: ഷഹാന (സലാല), ഷിഫാന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം