ഏഴ് വർഷമായി നാട്ടിൽ പോകാത്ത മലയാളി സൗദിയിൽ മരിച്ചു. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം പരവൂർ സ്വദേശി നസീം മുഹമ്മദ് കുഞ്ഞാണ് മരിച്ചത്.
റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം പരവൂർ സ്വദേശി നസീം മുഹമ്മദ് കുഞ്ഞ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജുബൈലിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഇഖാമ, ആരോഗ്യ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു.


