Asianet News MalayalamAsianet News Malayalam

എഞ്ചിനീയറായി വിലസാന്‍ പോയി, പക്ഷേ കിട്ടിയത് മുട്ടൻ പണി; ഒടുവിൽ ജയിലിലുമായി, പ്രവാസിക്ക് തടവുശിക്ഷ

തൻറെ രാജ്യത്തെ ഒരു സർവകലാശാലയുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

expatriate sentenced to one year in jail for submitting fake engineering certificate
Author
First Published Feb 12, 2024, 5:42 PM IST

റിയാദ്: എൻജിനീയറിങ് ജോലിക്ക് വ്യാജ അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പ്രവാസിക്ക് ഒരു വർഷം തടവ്. വ്യാജരേഖ കുറ്റങ്ങൾക്കായുള്ള പ്രോസിക്യൂഷനാണ് അന്വേഷണത്തിന് ശേഷം കുറ്റവാളിയാണെന്ന് കണ്ടെത്തിയ അറബ് വംശജനായ വിദേശിയെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. എൻജിനീയറിങ് ജോലി പ്രാക്ടീസ് ചെയ്യുന്നതിന് പ്രഫഷനൽ ലൈസൻസ് നേടുന്നതിനായി ഇയാൾ വ്യാജ സർവകലാശാല സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 

സിവിൽ എൻജിനീയറിങ് എന്ന ബിരുദം ഇയാൾ കെട്ടിച്ചമച്ചു. തൻറെ രാജ്യത്തെ ഒരു സർവകലാശാലയുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഒരു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഒൗദ്യോഗിക വിദ്യാഭ്യാസ രേഖകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യാജരേഖക്കും ഒൗദ്യോഗിക രേഖകളിൽ കൃത്രിമത്വത്തിനും ക്രിമിനൽ ശിക്ഷ ആവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also - ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

മിന്നൽ പരിശോധനയിൽ കുടുങ്ങി, നിയമം പാലിച്ചില്ല; ഹെല്‍ത്ത് സെന്‍ററിനെതിരെ കടുത്ത നടപടി, 2 കോടി രൂപ പിഴ 

അബുദാബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്‍ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്. 

രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്‍ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്‍ററിന്‍റെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്‍ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്‍റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന്‍ സെന്‍റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്‍റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios