പീഡനശ്രമത്തിനിരയായ പതിമൂന്ന് വയസുകാരിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ മകളും മകളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു പീഡന ശ്രമമെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. 

ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പതിമൂന്നും പതിനഞ്ചും വയസായ രണ്ട് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കളോ മുതിര്‍ന്നവരോ ഒപ്പമില്ലാതെ തനിക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഇയാളുടെ പീഡനശ്രമം.

പീഡനശ്രമത്തിനിരയായ പതിമൂന്ന് വയസുകാരിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ മകളും മകളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു പീഡന ശ്രമമെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ റെക്കോര്‍ഡ് സമയം കൊണ്ടുതന്നെ ടാക്സി വാഹനവും ഡ്രൈവറെയും കണ്ടെത്തി. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുതിര്‍ന്നവര്‍ ആരും ഒപ്പമില്ലാതെയായിരുന്നു കുട്ടികള്‍ രണ്ട് പേരും യാത്ര ചെയ്‍തതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എപ്പോഴും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കുട്ടികളുടെ സുരക്ഷാ കാര്യം എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഷാര്‍ജ പൊലീസ് ഓര്‍മിപ്പിച്ചു.

Read also: സൗദി അറേബ്യയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍; വീഡിയോ പുറത്തുവിട്ടു