കുവൈത്തിലെ ഫര്‍വാനിയയില്‍  പ്രവാസി വനിതയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി വനിതയെ (Expatriate woman) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലാണ് (Farwaniya) സംഭവം. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്.

വീട്ടുടമസ്ഥന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരന്‍ പലതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പൊലീസ് അന്വേഷണം തുടങ്ങി.

താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു (Expat died). ശര്‍ഖിലായിരുന്നു (Sharq) സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of interior) ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റിലാണ് മരണപ്പെട്ടയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്‍തു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.