അപകടം സംഭവിച്ച് 72 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്.
കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജഹ്‌റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു. അപകടം സംഭവിച്ച് 72 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്.
സ്ത്രീക്ക് ശരീരത്തിൽ നിരവധി ഒടിവുകളും മുറിവുകളും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് ജഹ്‌റ ആശുപത്രിയിൽ നിന്ന് സ്ത്രീയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരം ലഭിക്കുകയായിരുന്നു. കേസ് പ്രാഥമികമായി 126/2025 നമ്പർ ഫയലായി, പരിക്കുകളോടെയുള്ള ഹിറ്റ് ആൻഡ് റൺ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, സ്റ്റേഷൻ ഇൻവെസ്റ്റിഗേറ്ററുടെ നിർദ്ദേശപ്രകാരം ഇത് ഇപ്പോൾ മരണത്തിൽ സംഭവിച്ചതോടെ ഹിറ്റ് ആൻഡ് റൺ കേസ് ആയി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
