മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും
മസ്കറ്റ്: മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ. ഇന്ത്യയും ഒമാനും സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉത്പന്നങ്ങൾക്ക് തീരുവ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. മസ്കറ്റിൽ അൽ ബറക കൊട്ടാരത്തിൽ ആണ് മോദി-സുൽത്താൻ കൂടിക്കാഴ്ച നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഒമാനിലെത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ ‘ കാണാൻ കഴിഞ്ഞുവെന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞത്.



