രാജ്യത്തുടനീളം റോഡുകളിലും മറ്റ് വിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിലായി. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരവുമായി ഇയാള്‍ പിടിയിലായത്. രാജ്യത്തുടനീളം റോഡുകളിലും മറ്റ് വിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Scroll to load tweet…

Read also:  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ മദ്യപിച്ച് ബഹളം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍