ഫ്‍ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ദാർ  റോഡിൽ ഉണ്ടായ അപകടത്തിൽ ഉത്തർ പ്രദേശ് ജോൺപ്പൂർ സ്വദേശി ശലം ഷാ (34) ആണ് മരിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ ലൈല അഫ്‍ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ദാർ റോഡിൽ ഉണ്ടായ അപകടത്തിൽ ഉത്തർ പ്രദേശ് ജോൺപ്പൂർ സ്വദേശി ശലം ഷാ (34) ആണ് മരിച്ചത്. 

ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ശലം ഷാ. പിതാവ് - ബുല്ലാൻ ഷാ, മാതാവ് - അജിബുൻ, ഭാര്യ - ഗുൽസെറ.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നടപടി ക്രമങ്ങളുമായി ലൈല അഫ്‍ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജ, സുനി അദ്ധാർ, റഹ്‌മാൻ കൊല്ലം, കെ കെ അഷ്‌റഫ്‌ കണ്ണൂർ, മുസ്തഫ മാവറ, സി എം നാസർ കൊടുവള്ളി, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.

Read also:  പ്രവാസി നിയമലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി; വ്യാജ ഡോക്ടര്‍ ഉള്‍പ്പെടെ പിടിയില്‍