ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ സല്ലാഖിലേക്കുള്ള ദിശയില്‍ യുവാവ് ഓടിച്ചിരുന്ന ബൈക്ക്, റോഡരികിലെ മെറ്റല്‍ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വെള്ളിയാഴ്ച സല്ലാഖിലായിരുന്നു അപകടം. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ സല്ലാഖിലേക്കുള്ള ദിശയില്‍ യുവാവ് ഓടിച്ചിരുന്ന ബൈക്ക്, റോഡരികിലെ മെറ്റല്‍ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 31 വയസുകാരനാണ് മരിച്ചത്. ഇയാള്‍ അമേരിക്കന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ആംബുലന്‍സ് സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്നികിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‍കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‍കരിക്കും. പിതാവ് - ഫറഫുദ്ദീന്‍. മാതാവ് - നസീമ.

Read also: ജോലിയ്ക്കിടെ മണ്ണിടിഞ്ഞു വീണ് പ്രവാസി മരിച്ചു; മൂന്ന് ദിവസത്തിനിടെ സമാനമായ അപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍