ആലപ്പുഴ മാന്നാര്‍ സ്വദേശികളായ ചാക്കോയുടെ കുടുംബം വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. 30 വര്‍ഷമായി അദ്ദേഹം ബഹ്റൈനില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മില്‍മ ഗ്രെയിന്‍സ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.

ആലപ്പുഴ മാന്നാര്‍ സ്വദേശികളായ ചാക്കോയുടെ കുടുംബം വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. 30 വര്‍ഷമായി അദ്ദേഹം ബഹ്റൈനില്‍ ജോലി ചെയ്‍തു വരികയായിരുന്നു. സല്‍മാനിയ ആശുപത്രിയില്‍ നഴ്സ് ആയ എസ്‍തര്‍ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഇവര്‍ ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികളാണ്. 

Read also:  റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേനൻ മുത്തുമാരി (47) എന്നയാളാണ് തൂങ്ങി മരിച്ചത്. സൗദിയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി. 

നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു