റിയാദ്: സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി സിം കാര്‍ഡുകള്‍ വില്‍പന നടത്തിയതിന് പ്രവാസികള്‍ അറസ്റ്റിലായി. അല്‍ ഹസയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒരു ഇന്ത്യക്കാരനും എട്ട് ബംഗ്ലാദേശുകാരുമാണ് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.

താമസസ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യക്കാരന്റെ സിം കാര്‍ഡ് വില്‍പന. അറസ്റ്റിലായവരില്‍ നിന്ന് വിവിധ കമ്പനികളുടെ 37,557 സിം കാര്‍ഡുകളും 155 മൊബൈല്‍ ഫോണുകളും ലാപ്‍ടോപ്പും പിടിച്ചെടുത്തതായി പൊലീസ് വക്താവ് അറിയിച്ചു. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.