കുവൈത്ത് സിറ്റി: കൊവിഡ് 19 മൂലം ഏറെ പ്രയാസമനുഭവിക്കുകയാണ് പ്രവാസികളായ ചെറുകിട വ്യാപാരികൾ. ഭൂരിഭാഗം പ്രവാസികൾക്കും ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടെ ആരും സാധനങ്ങൾ വാങ്ങാൻ എത്താതായി. ഇതോടെ വാടക നൽകാനും ജീവനക്കാർക്ക് വേതനം നൽകാനും സാധിക്കാത്ത അവസ്ഥയിലാണ് കച്ചവടക്കാർ.

കുവൈത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ഉടനെ ലോക്ക് ഡൗൺ ചെയ്ത ഏരിയ ആണ് ജലീബ്. റസ്റ്റോറൻറുകളും ബേക്കറികളും അടഞ്ഞു. ചില വ്യവസ്ഥകളോടെ തുറന്നപ്പോഴാകട്ടെ ആരും ഇവിടേക്ക് വരാതായി. ഭൂരിപക്ഷം ആളുകൾക്കും ജോലി നഷ്ടപ്പെടുകയോ വരുമാനമില്ലാതാവുകയോ ചെയ്തതാണ് കാരണം.

സൗദിയിൽ പ്രവാസികൾക്ക് ആനുകൂല്യം; ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നൽകും

അതേസമയം ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാതെ ജീവിക്കുന്ന ബാച്ചിലേഴ്സ് അടക്കമുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നുണ്ട് മിക്ക ഫ്ലാറ്റുകളും, ആഴ്ചയിൽ ഒരുദിവസമെന്ന കണക്കിൽ. ഈ ആഴ്ചയോടെ ജലീബിൽ ലോക്ക് ഡൗൺ നീങ്ങുമെങ്കിലും ജീവിതം സാധാരണ നിലയിലെത്താൻ മാസങ്ങളെടുക്കും.

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; ആശങ്കയോടെ പ്രവാസികൾ