Asianet News MalayalamAsianet News Malayalam

സൗദിയിൽ പ്രവാസികൾക്ക് ആനുകൂല്യം; ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നൽകും

ഇത്തരത്തിൽ നീട്ടി നൽകുന്ന കാലാവധിയുടെ ഫീസുകൾ സർക്കാർ വഹിക്കും. വിദേശികളുടെ ഇഖാമ പുതുക്കുന്നതോടെ അവരുടെ കീഴിലുള്ള ആശ്രിതരുടെ ഇഖാമ കാലാവധിയും നീട്ടികിട്ടും.

three month free extension of iqama for expats in saudi
Author
Riyadh Saudi Arabia, First Published Jul 5, 2020, 10:24 PM IST

റിയാദ്: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇളവുകളുടെ ഭാഗമായി രാജ്യത്തെ വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകും. സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇൗ തീരുമാനം രാജ്യത്തെ അറിയിച്ചത്. രാജ്യത്ത് വിവിധ വിസകളിൽ വന്നവരുടെ വിസ കാലാവധിയും ഫൈനൽ എക്സിറ്റ് വിസയുള്ളവർക്ക് രാജ്യം വിട്ടുപോകാനുള്ള കാലാവധിയും മൂന്നുമാസത്തേക്ക് നീട്ടി നൽകും.

ഇത്തരത്തിൽ നീട്ടി നൽകുന്ന കാലാവധിയുടെ ഫീസുകൾ സർക്കാർ വഹിക്കും. വിദേശികളുടെ ഇഖാമ പുതുക്കുന്നതോടെ അവരുടെ കീഴിലുള്ള ആശ്രിതരുടെ ഇഖാമ കാലാവധിയും നീട്ടികിട്ടും. റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയ വിദേശികളുടെ ഇഖാമ കാലാവധിയും ഇതോടെ പുതുക്കി ലഭിക്കും. അതുപോലെ റീ എൻട്രി വിസ അടിച്ച് രാജ്യം വിടാൻ സാധിക്കാത്തവർക്കും ഇതേ അനുകൂല്യം ലഭിക്കും. വിസ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി ലഭിക്കും.  

കുവൈത്തില്‍ 638 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

യുഎഇയില്‍ 683 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Follow Us:
Download App:
  • android
  • ios