Asianet News MalayalamAsianet News Malayalam

സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ പ്രവാസികളുടെ സ്‍പോൺസർഷിപ്പും സ്വയമേവ മാറുമെന്ന് മന്ത്രാലയം

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ജോലിയുടെ പേരിൽ തൊഴിലുടമയുടെ മേൽ ചുമത്തുന്ന സർക്കാർ ഫീസുകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Expatriates sponsorship will be changed automatically when company ownership changes in Saudi Arabia
Author
First Published Jan 24, 2023, 11:28 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഒരേ വാണിജ്യ രജിസ്ട്രേഷന് (സിജ്ൽ തിജാരിയ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്‍പോൺസർഷിപ്പും സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപനം പൂർത്തിയാക്കുന്നതിന് തൊഴിൽകാര്യ ഓഫീസിലെത്തിയ ശേഷം മുൻ ഉടമയുടെ ഫയൽ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കണം. അതിന് ശേഷം പുതിയ ഉടമക്കായി ഫയൽ തുറക്കുന്ന നടപടികള്‍ കൂടി  പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ജോലിയുടെ പേരിൽ തൊഴിലുടമയുടെ മേൽ ചുമത്തുന്ന സർക്കാർ ഫീസുകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Read also:  യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍

തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞു; പ്രവാസി അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞ പ്രവാസി പിടിയില്‍. ഇയാള്‍ തട്ടിയെടുത്ത് ഒളിപ്പിച്ചു വെച്ച പണം ഉള്‍പ്പെടെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അല്‍ ഖസീമിലായിരുന്നു സംഭവം. 

വാഹനത്തില്‍ പണവുമായി വരുന്നതിനിടെ ഒരു അജ്ഞാത സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പണവും തന്റെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൊണ്ടുപോയെന്നുമായിരുന്നു പ്രവാസി, തന്റെ തൊഴിലുടമയോട് പറഞ്ഞത്. താന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസ് തട്ടിപ്പ് സംഘം തകര്‍ത്തതായും ഇയാള്‍ വാദിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കള്ളമാണെന്ന് കണ്ടെത്തി. പണം തട്ടാനായി ഇയാള്‍ വ്യാജ കഥ മെന‌ഞ്ഞതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പ്രവാസി അറസ്റ്റിലായി. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ ഖസീം പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios