Asianet News MalayalamAsianet News Malayalam

മസ്കറ്റിൽ കടയിൽ കയറി ഫോൺ റീചാർജ് കാർഡുകൾ മോഷ്ടിച്ചു, പ്രവാസികൾ പിടിയിൽ

ഒമാൻ പൊലീസിന്റെ പിടിയിലായ രണ്ട് പ്രവാസികളും ഏഷ്യൻ വംശജരാണ്

Expats arrested in Muscat for stealing phone recharge cards asd
Author
First Published Nov 15, 2023, 6:19 PM IST

മസ്കറ്റ്: മോക്ഷണകുറ്റത്തിന് രണ്ട് പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിൽ. വിശ്വാസ വഞ്ചനക്കും, വാണിജ്യ സ്റ്റോറിൽ നിന്ന് പണവും ഫോൺ റീചാർജ് കാർഡുകളും മോഷ്ടിച്ചതിനുമാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായ രണ്ട് പ്രവാസികളും ഏഷ്യൻ വംശജരാണെന്നും പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നുണ്ട്. ഒമാനിലെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ  നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരികയാണ്.

'പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്', ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ഒമാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നൂറ്റി അറുപത്തിയേഴ് കിലോയോളം മയക്കു മരുന്ന് കടത്താൻ ശ്രമിച്ച  ആറ് പ്രവാസികളെ കൂടി മറ്റൊരു സ്ഥലത്ത് വച്ച് റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു എന്നതാണ്. പിടിലായ ആറ് പേരും ഏഷ്യൻ വംശജരാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വാർത്തകുറിപ്പിൽ പറയുന്നത്. നൂറ്റിപ്പത്ത് കിലോഗ്രാം ഹാഷിഷ് കടത്തുവാൻ ശ്രമിച്ച നാല് ഏഷ്യൻ വംശജരെ ഒമാനിലെ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു സംഘത്തെയും റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തത്. അൻപത്തിയേഴു  കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ സമുദ്ര മാർഗം കടത്തുവാൻ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ രണ്ട് ഏഷ്യൻ വംശജരെ വടക്കൻ ബാത്തിനാ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്യ്തതെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിലെ നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വിഭാഗത്തിന്റെ സഹകരണത്തോട് കൂടിയാണ് റോയൽ ഒമാൻ പൊലീസ് രണ്ട്  വ്യത്യസ്ത കേസുകളിൽ ഉൾപ്പെട്ട ആറ് ഏഷ്യൻ വംശജരെ പിടികൂടിയിട്ടുള്ളത്. പിടിയിലായ ആറ് പേർക്കുമെതിരെയുള്ള നിയമ  നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios