നിര്‍മ്മാണം നടക്കുന്ന നിരവധി വീടുകളില്‍ മോഷണം നടത്തിയ രണ്ടു പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മസ്‌കറ്റ്: ഒമാനില്‍ മോഷണ കുറ്റത്തിന് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. റുസ്താഖ് വിലായത്തിലെ നിര്‍മ്മാണം നടക്കുന്ന നിരവധി വീടുകളില്‍ മോഷണം നടത്തിയ രണ്ടു പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവര്‍ ഏഷ്യക്കാരാണ്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

Scroll to load tweet…

കഴിഞ്ഞ ദിവസം വീടുകളില്‍ മോഷണം നടത്തിയ ആറു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വീടുകളില്‍ മോഷണം നടത്തിയതിനാണ് ആറ് വിദേശികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യക്കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. നിരവധി വീടുകളില്‍ മോഷണം നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

അനധികൃത താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്കും സ്‍കൂളുകളില്‍ ചേരാന്‍ അനുമതി

ഒമാനില്‍ നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്തു

മസ്‍കത്ത്: നിരോധിത നിറങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് വസ്തുക്കളും ഒമാനില്‍ അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ നേരത്തെയും നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് അന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നത്