ദമ്മാം: മദ്യ നിര്‍മ്മാണത്തിനിടെ നാല് ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് വിദേശികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. നാല് ഇന്ത്യക്കാരും രണ്ട് മഡഗാസ്‌കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘമാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായതെന്ന് കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ദറൈഹിം അറിയിച്ചു.

ഇവരില്‍ നിന്ന് 220 ലിറ്റര്‍ വീതം ശേഷിയുള്ള 28 ബാരലും 30 ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലും 96 കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്. നിയമ നടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

22 കിലോയിലധികം മയക്കുമരുന്നുമായി ഒമാനില്‍ വിദേശികള്‍ അറസ്റ്റില്‍