ദുബൈ എക്സ്പോയ്ക്ക് ശേഷം അടച്ചിട്ടിരിക്കുന്ന എക്സ്പോ സിറ്റി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ: ദുബൈ എക്സ്പോ 2020 പവലിയനുകൾ സന്ദര്‍ശിക്കാൻ 120 ദിര്‍ഹത്തിന്റെ പ്രതിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് എക്സ്പോ സിറ്റി. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടിക്കറ്റ് നിലവിൽ വരിക. നാലു പവലിയനുകൾ സന്ദര്‍ശിക്കാനാണ് ആദ്യ ഘട്ടത്തിൽ സൗകര്യമൊരുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ദുബൈ എക്സ്പോയ്ക്ക് ശേഷം അടച്ചിട്ടിരിക്കുന്ന എക്സ്പോ സിറ്റി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെറ, ആലിഫ് പവലിയനുകളാണ് പ്രധാനമായും പുതിയ പ്രതിദിന പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാനുക. ഇതിനു പുറമേ പുതിയതായി ആരംഭിക്കുന്ന വിഷൻ പവലിയനും വിമൻ പവലിയനും ഈ പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാം.
Read also: പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതമാണ് വിഷൻ പവലിയനിൽ അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും കഥകളാണ് വിമൻ പവലിയനിലുള്ളത്. എക്സ്പോ സിറ്റിയിലെ ഏറ്റവും ശ്രദ്ധേയമായ കൃത്രിമ വെള്ളച്ചാട്ടവും അൽവാസൽ ഡോമും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും.
12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിയുള്ളവര്‍ക്കും സൗജന്യടിക്കറ്റുകൾ നൽകും. വരും ദിവസങ്ങളിൽ കൂടുതൽ പവലിയനുകള്‍ ഈ സന്ദര്‍ശന പാക്കേജിന്റെ ഭാഗമാകും. നിലവിൽ എക്സ്പോ സിറ്റിയുടെ ചില മേഖലകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നുണ്ട്. ഓരോ പവലിയനും മാത്രമായി പ്രത്യേകം ടിക്കറ്റുകളും ലഭ്യമാണ്. 50 ദിര്‍ഹമായിരിക്കും ഈ ടിക്കറ്റുകള്‍ക്ക് ഈടാക്കുക.
Read also: ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
