വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനൊപ്പം പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനുമാവും. 

മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന 'ഓപ്പൺ ഹൗസ്' സെപ്റ്റംബർ 30ന് നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനൊപ്പം പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനുമാവും. 

ഒമാനിലെ ഇന്ത്യന്‍ സ്ഥനപതി അമിത് നാരംഗിനൊപ്പം എംബസിയിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പ്രവാസികള്‍ക്ക് പ്രത്യേക അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ തന്നെ പരിപാടിയില്‍ പങ്കെടുക്കാനെത്താം. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ വിളിച്ച് തങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഇവരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നും 4.00 മണിക്കും ഇടയ്ക്കുള്ള സമയത്ത് എംബസിയില്‍ നിന്ന് ബന്ധപ്പെടും. 

Scroll to load tweet…

Read also: പ്രവാസി യാത്രക്കാര്‍ നിശ്ചിത തുകയില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ വെളിപ്പെടുത്തണം