സോഷ്യല്‍ മീഡിയ വഴി ഇത്തരം ഊഹാപോഹങ്ങള്‍ ജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ദുബായ്: ദുബായില്‍ വിമാനം തകര്‍ന്നുവീണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജി.സി.എ.എ) അറിയിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ തങ്ങളിലൂടെ മാത്രമാണ് ലഭ്യമാവുകയെന്നും ജി.സി.എ.എ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇത്തരം ഊഹാപോഹങ്ങള്‍ ജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് 10 ലക്ഷം ദിര്‍ഹം (1.9 കോടിയോളം ഇന്ത്യന്‍ രൂപ) വരെയാണ് യുഎഇ നിയമപ്രകാരം പിഴ ശിക്ഷ ലഭിക്കുക.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.