മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് 5 ഫാൽക്കൺ പക്ഷികളെ പിടികൂടിയത്
ദോഹ: നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) നടപ്പിലാക്കുന്നതിനുള്ള വന്യജീവി വികസന വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.


