ആരോഗ്യ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സെക്കന്റ് ഒപ്പീനിയന്‍ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. നാട്ടില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും നാട്ടില്‍ത്തന്നെ മികച്ച ചികില്‍സ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യം.
മെല്‍ബണ്‍: ആസ്ട്രേലിയന്‍ മലയാളികളുടെ രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫാമിലി കണക്ട് പദ്ധതി നിലവില്‍വന്നു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആസ്ട്രേലിയ ഘടകം ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേര്‍ന്നാണ്് പദ്ധതിക്ക് രൂപം നല്‍കിയത്.
ആരോഗ്യ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സെക്കന്റ് ഒപ്പീനിയന്‍ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ആരോഗ്യ മേഖലയില്‍ ലോക നിലവാരത്തില്‍ മുന്നിലുള്ള ആസ്ട്രേലിയയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് പലപ്പോഴും വലിയ കാലതാമസം നേരിടാറുണ്ട്. അതുപോലെ മെഡിക്കല്‍ റിപ്പോര്‍ട്ട്കള്‍ വിദഗ്ദരുമായി ചര്‍ച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലപ്പോഴും ആളുകള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്. ഈ പ്രശ്‌നത്തിനു ഒറ്റയടിക്ക് പരിഹാരം കാണുന്നതാണ് ഈ പദ്ധതി. പദ്ധതിക്കായി ഒരുക്കിയ വെബ്സൈറ്റിലൂടെ അയക്കുന്ന ചികിത്സാ സംശയങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന ഉറപ്പ്. അന്‍പതോളം സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളുടെ സേവനം ഇതില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി വ്യക്തമാക്കി.
നാട്ടില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും നാട്ടില്‍ത്തന്നെ മികച്ച ചികില്‍സ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യം. നാട്ടില്‍ ചെല്ലാതെ തന്നെ മുഴുവന്‍ കാര്യങ്ങളും ആസ്ട്രേലിയയില്‍ നിന്ന് ഏകോപിപ്പിക്കുന്നതിന് ഇതിലൂടെ കഴിയും. മാതാ പിതാക്കളുടെയോ രക്തബന്ധുക്കളുടെയോ പ്രശ്‌നങ്ങള്‍ ഹോട് ലൈനില്‍ നേരിട്ട് പങ്ക് വെക്കാം. ആശുപത്രിയില്‍ എത്തുന്ന നിമിഷം മുതല്‍ ഒരാള്‍ സഹായത്തിനുകൂടെ ഉണ്ടാവും.
പദ്ധതി ഉത്ഘാടനം ക്യുന്‍സ്ലാന്‍ഡ് പാര്‍ലമെന്റില്‍ സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് ലോഗോ പ്രകാശനം ചെയ്ത് നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി മാര്‍ക്ക് ക്രെയിഗ്, ആരോഗ്യ ഉപമന്ത്രി വൈവേറ്റ് ഡിആത്, ജെയിംസ് മാര്‍ട്ടിന്‍ എം പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ്, ഫാമിലി കണക്ട് അന്തര്‍ദേശീയ കോര്‍ഡിനേറ്റര്‍ ബിനോയ് തോമസ്, ലേബര്‍ പാര്‍ട്ടി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി തെക്കിനെത്ത്, മുതിര്‍ന്ന ടൂറിസം വ്യവസായി വി ടി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതിയില്‍ പങ്കാളിയാകുന്നതിനുള്ള നമ്പര്‍: 0401291829 (ദേശീയ കോര്‍ഡിനേറ്റര്‍ ബിനോയ് തോമസ്)
