ജി.പിയെ കണ്ട ശേഷം വിദഗ്ദ ഡോക്ടർമാർക്ക് റെഫർ ചെയ്തു കഴിഞ്ഞ് അവരുടെ അപ്പോയിന്റ്മെന്റ് കാത്തിരിക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസം ഉളവാക്കുന്ന മാനസിക പിരിമുറക്കത്തിൽ നിന്നും രക്ഷ നേടാൻ ഉപകരിക്കപ്പെടും എന്ന് കരുതുന്ന ഈ പ്രോജക്ടിനു ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.
ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ ദ്രുതഗതിയിലും സൗജന്യമായും ലഭ്യമാക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച ഫാമിലി കണക്ടിന്റെ സേവനം ഗോൾഡ് കോസ്റ്റ് പ്രദേശങ്ങളിൽ ഉറപ്പു വരുത്തി ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സ്‍പോര്‍ട്ടിങ് ക്ലബ്. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് കേരളത്തിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ആണ് മറുപടി കൊടുക്കുക.
ജി.പിയെ കണ്ട ശേഷം വിദഗ്ദ ഡോക്ടർമാർക്ക് റെഫർ ചെയ്തു കഴിഞ്ഞ് അവരുടെ അപ്പോയിന്റ്മെന്റ് കാത്തിരിക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസം ഉളവാക്കുന്ന മാനസിക പിരിമുറക്കത്തിൽ നിന്നും രക്ഷ നേടാൻ ഉപകരിക്കപ്പെടും എന്ന് കരുതുന്ന ഈ പ്രോജക്ടിനു ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഒപ്പം ആശുപത്രിയിൽ എത്തുന്ന ഓസ്‌ട്രേലിയൻ മലയാളികളുടെ രക്ഷിതാക്കൾക്കും വലിയ മുൻഗണനയും പദ്ധതി ഉറപ്പുവരുത്തുന്നുണ്ട്. ഈ അഡീഷണൽ സേവനവും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനോടകം ശ്രദ്ധ നേടിയ 'ഗോൾഡ് കോസ്റ്റ് നൈറ്റ്സ്' സൂപ്പർ കപ്പിന്റെ സംഘാടകരായ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സ്‍പോർട്ടിങ് ക്ലബ് നേരിട്ടാണ് പദ്ധതി, നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികൾക്കായി ഒരുക്കുന്നത്. പാർലമെന്റ് അംഗം മാർക്ക് ബൂത്ത്മാൻ, ആസ്‌ട്രേലിയയിലെ ഇന്ത്യൻ കുടിയേറ്റകരുടെ സംഘടനയായ ടഗോപിയോ'യുടെ അധ്യക്ഷൻ പ്രദീപ് ഗോരാസ്യയുമായി ചേർന്നാണ് പദ്ധതി മലയാളികൾക്ക് സമർപ്പിച്ചത്.
പദ്ധതിയുടെ സേവനം ആവശ്യമുള്ളവർക്ക് ഗോൾഡ് നൈറ്റ്സ് ക്ലബ് പ്രസിഡന്റ് ലിജോ മാത്യു (0423050802) നെയോ ട്രഷറർ ജിംജിത് ജോസെഫിനെയോ ( 0469962608) ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി ജോബിൻ ജോസഫ് അറിയിച്ചു. ആളുകൾക്ക് നേരിട്ട് ഹോസ്‍പിറ്റലിലെ ഹെല്‍പ് ലൈൻ നമ്പരായ +918590965542 ലും സേവനം ലഭ്യമായിരിക്കും.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവും രാജഗിരി ഹോസ്പിറ്റലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആസ്‌ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശിക സംഘാടകത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിരവധി ആസ്‌ട്രേലിയൻ മന്ത്രിമാരാണ് ഈ പദ്ധതിക്ക് പിന്തുണയുമായി ഇതിനോടകം രംഗത്ത് എത്തിയിരിക്കുന്നത്.
