Asianet News MalayalamAsianet News Malayalam

ബാലിയും തായ്‍ലന്‍ഡുമൊന്നുമല്ല, പ്രകൃതി കനിഞ്ഞ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരം

ആഭ്യന്തര ടൂറിസമേഖലയിലെ സുപ്രധാന കാൽവെപ്പാണ് ഇത്. പണ്ടേ വിനോദസഞ്ചാരത്തിന് പേര് കേട്ട അൽ ബാഹ പ്രവിശ്യയുടെ ആരംഭസ്ഥാനമാവുകയാണ് അൽ മൻദഖ്. കൃഷിയിടങ്ങളിലെ സമൃദ്ധമായ പച്ചപ്പിനിടയിൽ മനോഹരമായ ടൂറിസം ഹട്ടുകൾ പണിതാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്.

farm tourism in saudi arabia
Author
First Published Jun 25, 2024, 3:18 PM IST

റിയാദ്: വെറും മരുഭൂമിയല്ല സൗദി അറേബ്യയെന്നത് ടൂറിസം മേഖലയിൽ രാജ്യം മുന്നോറിയതോടെ ലോക സഞ്ചാരികൾക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. മരുഭൂമി ഉള്ളത് പോലെ തന്നെ പച്ചപ്പണിഞ്ഞ, അരുവികളൊഴുകുന്ന, ജലപാതങ്ങളുള്ള, തണുത്ത കാറ്റ് വീശുന്ന, കോടമഞ്ഞ് പെയ്യുന്ന മനോഹര പ്രദേശങ്ങളുമുണ്ടെന്ന് ലോകം അറിഞ്ഞുകഴിഞ്ഞു. അത്തരമൊരു മനോഹര പ്രദേശമാണ് തെക്കൻ സൗദിയിലെ അൽ ബാഹ പ്രവിശ്യയിലുള്ള അൽ മൻദഖ് ഗ്രാമം. കൃഷിഭൂമികളാൽ സമ്പന്നമായ പ്രകൃതിരമണീയമായ സ്ഥലം.

വിനോദസഞ്ചാരികളുടെ ഹൃദയം കവരുന്നതാണ് ഇവിടുത്തെ അഴകളവുകളൊത്ത പ്രകൃതിയും സുഖദസുന്ദരമായ അന്തരീക്ഷവും. വിവിധ തരം വൃക്ഷ ലതാദികളും വള്ളിക്കുടിലുകളും അരുവികളും നിറഞ്ഞ താഴ്വര, ഭൂരിഭാഗവും മരുഭൂമിയായ സൗദി അറേബ്യക്ക് പ്രകൃതി കനിഞ്ഞരുളിയ ശാദ്വല പ്രദേശങ്ങളിലൊന്നാണ്. ഈ സവിശേഷതകൾ കൊണ്ട് വളരെ നേരത്തെ തന്നെ വിനോദസഞ്ചാരികളുടെ പ്രിയ ദേശങ്ങളിലൊന്നായി മാറിയിരുന്ന അൽ മൻദഖ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് ഫാം ടൂറിസത്തിെൻറ വികസനത്തിലാണ്.

farm tourism in saudi arabia

സഞ്ചാരപ്രിയർക്ക് പാർക്കാൻ കൃഷിത്തോട്ടങ്ങളിൽ ഇന്ന് മനോഹര കുടിലുകളുണ്ട്. പച്ചപ്പണിഞ്ഞ പ്രദേശങ്ങളിൽ മുഴുവൻ അഴകൊത്ത വൃക്ഷവൈവിധ്യം പച്ചിലത്തണൽ വിരിച്ചും പൂവിട്ടും വിടർന്നുനിൽക്കുന്നു. ചുവട്ടിൽ അഴകുടയാട ചുറ്റിയത് പോലെ പച്ചപടർപ്പുകൾ. താഴെ കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവികൾ. ഫാം ടൂറിസത്തിെൻറ സമൃദ്ധിയാണ് എങ്ങും വിളങ്ങിനിൽക്കുന്നത്. കൃഷിത്തോട്ട ഉടമകൾ അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിച്ചുകഴിഞ്ഞു.

Read Also -  കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

അങ്ങനെ അൽ ബാഹയുടെ സുപ്രധാന കാർഷികമേഖല ഇപ്പോൾ വിനോദസഞ്ചാരത്തിൻറെ നൂറുമേനി വിളവെടുപ്പാണ് നടത്തുന്നത്. ആഭ്യന്തര ടൂറിസമേഖലയിലെ സുപ്രധാന കാൽവെപ്പാണ് ഇത്. പണ്ടേ വിനോദസഞ്ചാരത്തിന് പേര് കേട്ട അൽ ബാഹ പ്രവിശ്യയുടെ ആരംഭസ്ഥാനമാവുകയാണ് അൽ മൻദഖ്. കൃഷിയിടങ്ങളിലെ സമൃദ്ധമായ പച്ചപ്പിനിടയിൽ മനോഹരമായ ടൂറിസം ഹട്ടുകൾ പണിതാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ വന്ന് രാപ്പാർത്തും പകൽ മുഴുവൻ ഈ പ്രകൃതി രമണീയതയിൽ അലഞ്ഞും ഹൃദ്യമായ അനുഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.

farm tourism in saudi arabia

സ്വന്തം കൃഷിത്തോട്ടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയ പ്രദേശത്തെ കർഷകൻ ഉസ്മാൻ അൽസഹ്റാനി വിശദീകരിക്കുന്നത്, 2022ലാണ് താൻ ഈ രംഗത്തേക്ക് ചുവടുമാറ്റുന്നതെന്നാണ്. തന്‍റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലം മനോഹരമായ ടൂറിസം സ്പോട്ടാക്കി മാറ്റുന്നതിനുള്ള പ്രവർത്തനം അന്നാണ് തുടങ്ങിയത്. കൃഷിയിടങ്ങള്‍ ടൂറിസത്തിന് പറ്റിയ ഇടമാക്കി പരിവർത്തിപ്പിച്ചു. വിവിധ തരം ഫലവൃക്ഷങ്ങളും സപുഷ്പികളും നട്ടുപിടിപ്പിച്ചു. സീസണലായുള്ള പഴവർഗങ്ങളും സുഗന്ധവ്യജ്ഞനങ്ങളും കൃഷി ചെയ്ത് വിളവെടുക്കാൻ തുടങ്ങി. കാപ്പി, മാതളനാരങ്ങ, ബദാം, നാരങ്ങ, ഓറഞ്ച്, ആപ്രികോട്ട്, അത്തി, പീച്ച്, ബെറി തുടങ്ങിയവയാണ് വിളവെടുക്കുന്നത്. ഇത് കൂടാതെ വളരെ അപൂർവമായ സസ്യവർഗങ്ങളും നട്ടുപിടിപ്പിച്ചു. സീസണലായ ഈ കൃഷികൾ നടക്കു‍മ്പോള്‍ തന്നെ വിനോദ സഞ്ചാരവും ഒപ്പം പുഷ്ടിപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios