തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം പെട്ടെന്നു തന്നെയുണ്ടാരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായുള്ള ആലോചനകള്‍ നേരത്തെ നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എങ്ങനെയൊക്കെയാണ് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതെന്ന് അറിഞ്ഞതിന് ശേഷമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.