അപ്പോളോ മസ്‍കറ്റ് ഹാമ്മേഴ്സ് എഫ്.സി, എഫ്.സി കേരള ടീമുകൾ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിപ്പിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ട് വഴിയാണ്  ബൗഷർ കപ്പ് ചാമ്പ്യൻമാരെ കണ്ടെത്തിയത്.

മസ്‍കത്ത്: ബൗഷർ (Bausher) മേഖലയിലെ സെവൻസ് ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്‍മയിൽ കൈരളി ഒമാൻ (Kairali Oman) സംഘടിപ്പിച്ച മൂന്നാമത് സ്റ്റീം ഇൻ ബൈറ്റ് ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എഫ് സി കേരള ജേതാക്കളായി. ബൗഷർ ജി.എഫ്.സി. ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ അപ്പോളോ മസ്‍കറ്റ് ഹാമ്മേഴ്സ് എഫ്.സി, എഫ്.സി കേരള ടീമുകൾ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിപ്പിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ട് വഴിയാണ് ബൗഷർ കപ്പ് ചാമ്പ്യൻമാരെ കണ്ടെത്തിയത്.

മികച്ച ഗോൾ കീപ്പർ ആയി ഹക്കിം (എഫ്.സി. കേരള), പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി റിൻഷാദ്(അപ്പോളോ മസ്കറ്റ് ഹാമ്മേഴ്സ് എഫ്.സി), ടോപ്പ് സ്‌കോറർ അജു (അപ്പോളോ മസ്‍കറ്റ് ഹാമ്മേർസ് എഫ്.സി), എമർജിങ് പ്ലെയർ ലിസ്‍ബൻ (സ്റ്റീം എൻ ബൈറ്റ്സ് മഞ്ഞപ്പട). സെക്കണ്ട് റണ്ണർ അപ്പ് - (സ്റ്റീം എൻ ബൈറ്റ്സ് മഞ്ഞപ്പട). ഫെയർ പ്ലേ - രൗനഖ്‌ (സൊഹാർ എഫ്.സി)

സലാല മുതൽ മസ്‌കറ്റ്‌ വരെയുള്ള വിവിധ മേഖലകളിൽ നിന്നും 16 ടീമുകളാണ് ടൂർണമെന്റില്‍ മാറ്റുരച്ചത്. ജേതാക്കൾക്ക് മസ്‍കത്തിലെ സാമൂഹിക പ്രവർത്തകരായ ബാലകൃഷ്ണൻ കെ, ഷാജി സെബാസ്റ്റ്യൻ, സുനിൽ കുമാർ കെ.കെ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ്‌കുമാർ, റെജു മരക്കാത്ത്, സംഘാടക സമിതി ചെയർമാൻ സുധി, സെക്രട്ടറി അനുചന്ദ്രൻ എന്നിവർ ട്രോഫികൾ കൈമാറി.