പിന്നീട് നടന്ന ഷൂട്ട്‌ ഔട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം വന്നതോടെ  ടോസ്സിലൂടെ വിജയിയെ പ്രഖ്യാപിച്ചു. സലാല ഫ്യൂച്ചർ & ബ്രയ്റ്റ് ഹോം റൗനക് സോഹാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മസ്കറ്റ്: കെഎംസിസി ബർക യൂത്ത് വിങ് സംഘടിപ്പിച്ച രണ്ടാമത് ഫ്രണ്ടി മൊബൈൽ ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് എഫ് സി കേരള ജേതാക്കളായി. ആവേശകരമായ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ എഫ് സി കേരളയും എഫ് സി റൂസ്സ്ഥാകും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

പിന്നീട് നടന്ന ഷൂട്ട്‌ ഔട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം വന്നതോടെ ടോസ്സിലൂടെ വിജയിയെ പ്രഖ്യാപിച്ചു. സലാല ഫ്യൂച്ചർ & ബ്രയ്റ്റ് ഹോം റൗനക് സോഹാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള ഉപഹാരം റഹൂഫ് (എഫ് സി റൂസ്ഥാക് ), ഗോൾഡൻ ബൂട്ട് സന്തോഷ് (എഫ് സി റൂസ്ഥാക് ) പ്ലെയർ ഓഫ് ദി ടൂർണമെന്റ് അഷ്‌കർ (എഫ് സി റൂസ്ഥാക് ) കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം കെഎംസിസി ബർക സെക്രട്ടറി ഷെരീഫ് പൂന്തല, ചെയർമാൻ നിസാം, ആക്ടിങ് പ്രസിഡന്റ് ഫാറൂഖ്, ഷുക്കൂർ ഹാജി,സെക്രട്ടറി ഖലീൽ നാട്ടിക കോർഡിനേറ്റർ ഇബ്രാഹിം, ആസീം ഫ്രണ്ടി മൊബൈൽ മാനേജർ എന്നിവർ കൈമാറി.