ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്‍തുവെന്നും മാന്യതയ്ക്ക് വിരുദ്ധമെന്ന് കണക്കാക്കാവുന്ന ചിത്രങ്ങളുും കമന്റുകളും പോസ്റ്റ് ചെയ്‍തുവെന്നും കോടതി വിധിയില്‍ പറയുന്നു.
മനാമ: അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്‍തതിനുമാണ് ലോവര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.
ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്‍തുവെന്നും മാന്യതയ്ക്ക് വിരുദ്ധമെന്ന് കണക്കാക്കാവുന്ന ചിത്രങ്ങളുും കമന്റുകളും പോസ്റ്റ് ചെയ്‍തുവെന്നും കോടതി വിധിയില്‍ പറയുന്നു. യുവതി കുറ്റക്കാരിയാണെന്നതിന് മതിയായ തെളിവുകള്‍ കോടതിക്ക് ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തിരുന്ന ചിത്രങ്ങളും നീക്കം ചെയ്‍തു.
സൗദി അറേബ്യയില്‍ രണ്ട് പേരെ കുത്തിക്കൊന്നയാളെ മക്ക പൊലീസ് പിടികൂടി
റിയാദ്: അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രതിയും അൾജീരിയക്കാരൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടു. ഇയാളും സന്ദർശക വിസയിൽ എത്തിയതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും മക്ക പൊലീസ് വ്യക്തമാക്കി.
രണ്ടു പേരെയും ഹോട്ടലിൽ വെച്ച് ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ പിടികൂടിയത്. കുത്തേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‍തതായും മക്ക പൊലീസ് പറഞ്ഞു. മക്കയിലെ ഒരു ഹോട്ടലിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.
