9.1 കോടി ദിര്‍ഹത്തിന്റെ നികുതി തട്ടിപ്പ് നടത്താനാണ് ഇതിലൂടെ സ്ഥാപനം ശ്രമിച്ചത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനം അടച്ചുപൂട്ടി.
ദുബൈ: ദുബൈയില്‍ നികുതി വെട്ടിപ്പ് നടത്താന്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഇല്ലാതെ വില്‍പ്പനയ്ക്ക് സൂക്ഷിച്ച 54 ലക്ഷം പാക്കറ്റ് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും ദുബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 5,430,356 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
9.1 കോടി ദിര്‍ഹത്തിന്റെ നികുതി തട്ടിപ്പ് നടത്താനാണ് ഇതിലൂടെ സ്ഥാപനം ശ്രമിച്ചത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനം അടച്ചുപൂട്ടി. പ്രാദേശിക വിപണിയില്‍ ചുവന്ന സീല്‍ പതിച്ച സിഗരറ്റുകള്‍ക്കും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പച്ച സീല്‍ പതിച്ച സിഗരറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സീലുകളിലെ ക്യൂ ആര്‍ കോഡുകള്‍ പരിശോധിക്കും. സീല്‍ പതിക്കാത്ത പാക്കറ്റുകള്‍ വ്യാജനോ അനധികൃതമായി രാജ്യത്ത് എത്തിച്ചവയോ ആകും. നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസം വിപണിയില്‍ 2,202 പരിശോധനകള്‍ നടത്തി.
ഒമാനില്‍ പിടിച്ചെടുത്തത് 70 കിലോ പഴകിയ ഭക്ഷ്യ വസ്തുക്കള്‍
അതേസമയം ഖത്തറില്‍ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തടഞ്ഞിരുന്നു. ഖത്തറില്‍ തേയിലയുമായി എത്തിയ ഷിപ്‌മെന്റില്‍ ഒളിപ്പിച്ച സിഗരറ്റും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടികൂടിയത്. കസ്റ്റംസ് നികുതി വെട്ടിക്കാനാണ് തേയില ഷിപ്‌മെന്റുകളില്‍ ഒളിപ്പിച്ച് സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.
ഹമദ് പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നിരോധിത വയ്തുക്കളും സിഗരറ്റും പിടികൂടിയത്. 700,000 സിഗരറ്റാണ് പിടികൂടിയത്. ഇതിന് പുറമെ 3,250 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ ഖത്തര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
