റാസല്‍ഖൈമ: ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമ പൊലീസ്. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള ഒരു മാസത്തെ കാലയളവിലാണ് ഇളവ് ലഭിക്കുക. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ഉള്‍പ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ആനുകൂല്യം ലഭിക്കില്ല.

2019ലും അതിന് മുമ്പും ചുമത്തിയ പിഴകള്‍ക്കാണ് ഇളവുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായകമാകാനാണ് പിഴയില്‍ ഇളവ് അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇളവ് ലഭിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ വഴി വേണം ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു

യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു