അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. പുതുതായി 491 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 68,511 ആയി.

402 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 59,472 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 378 ആണ് ആകെ മരണസംഖ്യ. നിലവില്‍ 8,661 പേരാണ് ചികിത്സയിലുള്ളത്. 68,043ലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം