രാജ്യത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതത്വം തെളിയിക്കാന്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബാര്‍ബര്‍ ഷോപ്പുകളില്‍( barber shops)ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുകയും ഷോപ്പ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും ചെയ്യും.

രാജ്യത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതത്വം തെളിയിക്കാന്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച അംഗീകൃത നിലവാരമുള്ള ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റുകള്‍, തുണി ടവലുകള്‍ക്ക് പകരം ഉയര്‍ന്ന നിലവാരമുള്ള പേപ്പര്‍ ടവലുകള്‍ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ.

സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

റിയാദ്: രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) പിഴ (fine) ചുമത്തുമെന്ന് സൗദി (Saudi) നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്. 

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും.