സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ഇപ്പോഴും തീ പടരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

അബുദാബി: അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ഇപ്പോഴും തീ പടരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അബുദാബിയെ കടല്‍ വെള്ളത്തില്‍ നിന്ന് രക്ഷിക്കാന്‍ നിര്‍മ്മിച്ചതാണ് ലുലു ദ്വീപ്.