ഖസബ് വിലായത്തിലെ പൊലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്‍സിന്റെയും സഹകരണത്തോടെ കൂടുതൽ അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണവിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
മസ്‍കത്ത്: ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തീപിടിച്ചത്. തടി കൊണ്ട് നിര്‍മിച്ചിരുന്ന ചെറിയ കപ്പലില്‍ തീ പടരുകയായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഖസബ് വിലായത്തിലെ പൊലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്‍സിന്റെയും സഹകരണത്തോടെ കൂടുതൽ അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മറ്റു കപ്പലുകളിലേക്ക് തീ പടരുന്നത് തടയാന്‍ സിവിൽ ഡിഫൻസ് സേനക്ക് കഴിഞ്ഞതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.
