അൽ ഷഹാബ് അൽ ബഹ്‌രിയിലെ പള്ളിയിലാണ് ഇന്നലെ രാവിലെയോടെ തീപിടുത്തമുണ്ടായത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിയിൽ തീപിടുത്തം. അൽ ഷഹാബ് അൽ ബഹ്‌രിയിലെ പള്ളിയിലാണ് ഇന്നലെ രാവിലെയോടെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാൽമിയയിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇത് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നതും കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നതും ഒഴിവാക്കി.
read more: നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം
പള്ളിയുടെ പരിസരത്തായി നിരവധി പേർ താമസിക്കുന്നുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ എടുത്തുപറഞ്ഞു.
