തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

മസ്കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. 

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. വിവരം അറിഞ്ഞ ഉടന്‍ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ​ നിയന്ത്രണവിധേയമാക്കിയത്. 

Read Also -  ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. 

തീപിടിത്തത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷ കണക്കിലെടുത്ത് വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കണമെന്നും വാഹനത്തിൽ അഗ്നിശമന ഉപകരണം ഉണ്ടാകണമെന്നും അതിന്റെ സാധുത ഉറപ്പാക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം